Trending

ബാലുശ്ശേരിയിൽ പ്രഭാത സവാരിക്കിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണു മരിച്ചു.


ബാലുശ്ശേരി: പ്രഭാത സവാരിക്കിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണു മരിച്ചു. ബാലുശ്ശേരി കൂനഞ്ചേരി ചാതപുരത്ത് സുനിൽകുമാർ (55) ആണ് മരിച്ചത്. ബാലുശ്ശേരിയിലെ ഓട്ടോ തൊഴിലാളിയാണ്. ഇന്ന് രാവിലെ 6 മണിക്ക് പ്രഭാത സവാരിക്കിടെ കൂനഞ്ചേരി-പറമ്പിന്റെ മുകൾ റോഡിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. 

ഉടൻ തന്നെ മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: സരോജിനി. ഭാര്യ: സിന്ധു. മകൾ: അൻവിക (അംഗൻവാടി). സഹോദരങ്ങൾ: ശിവൻ, ലതിക, വത്സല, ഗീത.

Post a Comment

Previous Post Next Post