Trending

വീടിന്റെ പില്ലറിനായി എടുത്ത വെള്ളക്കുഴിയിൽ വീണ് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം.


പാലക്കാട്: പാലക്കാട് മുണ്ടൂരിൽ പുതിയ വീടിന്റെ നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് അഞ്ച് വയസ്സുകാരി മരിച്ചു. മുണ്ടൂർ പാലക്കീഴ് സ്വദേശികളായ ജഗതീഷിൻ്റെയും തുളസിയുടെയും മകൾ അനുശ്രീയാണ് മരിച്ചത്. നോച്ചുപ്പുള്ളി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. പുതിയ വീട് നിർമ്മിക്കുന്നതിനായി വീടിന്റെ മുൻഭാഗത്ത് പില്ലറിനായി കുഴിയെടുത്തിരുന്നു. മഴവെള്ളം കെട്ടിക്കിടന്നിരുന്ന ഈ കുഴിയിലേക്ക് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് കുഴിക്കകത്ത് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post