തൃശൂർ: തൃശൂർ കാളത്തോട് സ്‌കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ്സിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ഒല്ലൂക്കര ബ്രഹ്‌മകുളം വീട്ടിൽ ഏയ്ഞ്ചൽ (20) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെ വീടിന് സമീപമായിരുന്നു അപകടം. മണ്ണുത്തിയിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്.
മൂന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിനിയാണ് മരിച്ച ഏയ്ഞ്ചൽ. വീട്ടിലേക്കുള്ള ചെറിയ വഴിയിലേക്ക് കയറുമ്പോൾ ഓവർടേക്ക് ചെയ്‌തു വന്ന ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ പെൺകുട്ടി സംഭവസ്‌ഥലത്ത് വെച്ചുതന്നെ മരിച്ചു. അനുജനെ മണ്ണുത്തിയിൽ ട്യൂഷന് അയച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഏയ്ഞ്ചൽ.