പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വരോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസ്സിന് തീപിടിച്ചു. തമിഴ്‌നാട്ടിലെ തേനിയില്‍ വെച്ചാണ് തീപിടിച്ചത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂന്നാര്‍, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം.
45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവുമാണ് ബസ്സിലുണ്ടായിരുന്നത്. ബസ്സിന്റെ പിന്‍ഭാഗത്തെ ടയറിന് സമീപത്തുനിന്ന് സ്പാര്‍ക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ ബസ് നിര്‍ത്തി എല്ലാവരെയും പുറത്തിറക്കി. ഇതിനു പിന്നാലെയാണ് ടയര്‍ പൊട്ടിത്തെറിച്ച് ബസിന് തീപിടിച്ചത്. നിമിഷങ്ങള്‍ക്കകം ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകടകാരണം സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. കുട്ടികളെ തിരിച്ച് ഒറ്റപ്പാലത്ത് എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.