Trending

പൂക്കാട് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.


ചേമഞ്ചേരി: പൂക്കാട് ട്രെയിൽ തട്ടി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി പന്തവയക്കുനി അരുണ്‍ (39) ആണ് മരിച്ചത്. പൂക്കാട് ഓട്ടോ തൊഴിലാളിയായിരുന്നു.

പൂക്കാട് റെയിൽവേ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് അരുണിനെ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

അച്ഛൻ: പരേതനായ പി.കെ അശോകൻ. അമ്മ: ഗീത (റിട്ട. ഫുഡ് ആൻഡ് സേഫ്റ്റി). ഭാര്യ: മനീഷ. മക്കൾ: അമേയ, അനഘ. സഹോദരൻ അഖിൽ.

Post a Comment

Previous Post Next Post