Trending

ഈ മാസത്തെ റേഷൻ വിതരണം ഇന്നു മുതൽ; വെള്ള കാർഡിന് 6 കിലോ അരി.

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു. വെള്ള കാർഡിന് ഇത്തവണ ആറു കിലോ അരി ലഭിക്കും. കഴിഞ്ഞ മാസത്തെ നാലു കിലോയിൽ നിന്ന് രണ്ടു കിലോ വർദ്ധിപ്പിച്ചു. കിലോയ്ക്ക് 10.90 രൂപയാണ് വില.

എഎവൈ കാർഡിന് 30 കിലോ അരിയും രണ്ടു കിലോ ഗോതമ്പും സൗജന്യം. പിഎച്ച്എച്ച് കാർഡിന് അംഗത്തിന് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഒക്ടോബർ-ഡിസംബർ പാദത്തിലെ മണ്ണെണ്ണ വിഹിതവും അനുവദിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post