Trending

കൊയിലാണ്ടി അരിക്കുളത്ത് മരണവീട്ടിലേക്ക് ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി; വയോധികൻ മരിച്ചു.


കൊയിലാണ്ടി: അരിക്കുളം കാവുംവട്ടത്ത് ജീപ്പ് നിയന്ത്രണം വിട്ട് മരണവീട്ടിലേക്ക് ഇടിച്ചുകയറി വയോധികന് ദാരുണാന്ത്യം. തടോളിത്താഴെ സ്വദേശി കിടഞ്ഞിയിൽ രാജൻ (62) ആണ് അപകടത്തിൽ മരിച്ചത്.

ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം. മരണവീട്ടിൽ ആളെ ഇറക്കിയശേഷം ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന രാജന് കാറിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ഉടൻ തന്നെ രാജനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിൽ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മറ്റൊരാൾക്കും ജീപ്പ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം മുറ്റത്തുണ്ടായിരുന്ന മറ്റുള്ളവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഒരു ഭാഗത്തെ ചുമരും ഭാഗികമായി തകർന്നു.

Post a Comment

Previous Post Next Post