നാദാപുരം: നാദാപുരം കായ്പനച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ ടയർ പൊട്ടിത്തെറിച്ച് തീയും പുകയും ഉയർന്നു. തീ പെട്ടെന്ന് തന്നെ നിയന്ത്രണമാക്കാനായത് വൻ ദുരന്തം ഒഴിവാക്കി. നാദാപുരം - തലശ്ശേരി സംസ്ഥാനപാതയിൽ കായ്പ്പനച്ചിയിൽ വെള്ളിയാഴ്ച രാവിലെ 9.30നാണ് സംഭവം.
നാദാപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്നു ബസ്. ബസ്സിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാരും നാട്ടുകാരും ചേർന്ന് തീ പടരുന്നത് തടഞ്ഞു. അപ്പോഴേക്കും നാദാപുരം, പാനൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടർന്ന് തീ പൂർണമായി അണച്ച് അവർ സുരക്ഷ ഉറപ്പാക്കി.