Trending

നരിക്കുനി ജിഎച്ച്‌എസ്‌എസ്‌ വിദ്യാർത്ഥി എവിന് ബാലശാസ്ത്ര പുരസ്കാരം.

നരിക്കുനി: സംസ്ഥാന ശാസ്ത്രവേദിയുടെ ഈ വർഷത്തെ ബാലശാസ്ത്ര പുരസ്കാരത്തിന് ജിഎച്ച്എസ്എസ് നരിക്കുനി പത്താം ക്ലാസ്സ് വിദ്യാർത്ഥി എവിൻ ബി.സി അർഹത നേടി. നരിക്കുനി ബാവട്ടിച്ചാലിൽ റഷീദിന്റെയും ജമീലയുടെയും മകനാണ് എവിൻ. നവീന ശാസ്ത്ര ഭാവനകൾ അവതരിപ്പിച്ചു പ്രതിഭ തെളിയിക്കുന്നവർക്കാണ് ഈ പുരസ്കാരം നൽകുന്നത്‌. ഈ മാസം 28ന് തിരുവനന്തപുരത്ത്‌ വെച്ച് പുരസ്കാരം സമ്മാനിക്കും.

ദുരന്തബാധിത മേഖലകളിൽ മനുഷ്യജീവൻ സംരക്ഷിക്കുന്നതിനുള്ള ബഹുമുഖ റോബോട്ടിക്ക് സംവിധാനമായി "റെസ്‌ക്യു റോവർ" വികസിപ്പിച്ചുകൊണ്ടാണ് എവിൻ പുരസ്കാരത്തിന് അർഹത നേടിയത്. അപകടസ്ഥലത്ത് നേരിട്ട് പ്രവേശിക്കാൻ പ്രയാസം നേരിടുന്ന സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തകർക്ക് അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കുക, അപകടസാധ്യതകൾ തിരിച്ചറിയുക, കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ ശ്രമിക്കുക, ആവശ്യമായ വിവരങ്ങൾ രക്ഷാപ്രവർത്തകർക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ‘റെസ്‌ക്യു റോവർ’ എന്ന റോബോട്ടിക്ക് സംവിധാനം വികസിപ്പിച്ചത്.

Post a Comment

Previous Post Next Post