Trending

എരവന്നൂരിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്.


മടവൂർ: നരിക്കുനി-പാലത്ത് റോഡിൽ എരവന്നൂരിൽ ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഇന്ന് രാവിലെ 9:40 ഒടെ എരവന്നൂർ ചെന്നിലോട്ട് താഴം വളവിലായിരുന്നു അപകടം. KL11 CA 5437 നമ്പർ യൂണിക്കോൺ ബൈക്കും നരിക്കുനി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന KL57 S 3591 നമ്പർ അസ്ന എന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. 

പരിക്കേറ്റ നരിക്കുനി ബൈത്തുൽ ഇസ്സ കോളേജിലെ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് ഇരുഭാഗത്തും കൊടുംവളവും അടുത്തടുത്തായി വൈദ്യുത തൂൺ സ്ഥാപിച്ചതും വളവിൽ നിന്ന് വാഹനങ്ങൾ വന്നാൽ സൈഡുകളിലേക്ക് ഇറക്കാൻ കഴിയാത്തതും അപകട ഭീഷണി ഉയർത്തുന്നു.

Post a Comment

Previous Post Next Post