Trending

കോടഞ്ചേരി നൂറാംതോട് യുവാവ് കൊല്ലപ്പെട്ട സംഭവം; കുത്തേറ്റത് പിതാവിനെ മർദ്ദിച്ചത് ചോദ്യം ചെയ്യുന്നതിനിടെ.


കോടഞ്ചേരി: കോടഞ്ചേരി നൂറാംതോട് യുവാവ് കുത്തേറ്റ് മരിച്ചത് പിതാവിനെ മർദ്ദിച്ചത് ചോദ്യം ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തിൽ. ബുധനാഴ്ച രാത്രി 8 മണിയോടെ ചാമുണ്ടിയിലായിരുന്നു സംഭവം. നൂറാംതോട് സ്വദേശി ചെങ്ങനാത്ത് ജിതിൻ (29) ആണ് മരിച്ചത്. ആക്രമത്തിൽ പ്രതിക്കും ജിതിൻ്റെ സഹോദരനും ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.

കുത്തേറ്റ ജിതിൻ്റെ സഹോദരൻ ജിബിൻ (20), വട്ടച്ചിറ സ്വദേശി കക്കട്ടിൽ പട്ടര് സുരേഷ് (45) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുരേഷിന്റെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. ആക്രമത്തിൽ പരിക്കേറ്റ് താമരശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സതേടിയ പ്രതി ചാമുണ്ടിയിൽ കാരോട്ടുമല ബിജു (48) പോലീസ് നിരീക്ഷത്തിലാണ്.

Post a Comment

Previous Post Next Post