Trending

താമരശ്ശേരിയിൽ എസി വയറുകൾ മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ.


താമരശ്ശേരി: താമരശ്ശേരി കാരാടിയിലെ വയനാട് റിജൻസി ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ നിന്ന് എസികളുടെ കോപ്പർ റോഡുകളും വയറുകളും മോഷ്ടിച്ച കേസിൽ നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. കൂടരഞ്ഞി പനയ്ക്കച്ചാൽ സ്വദേശി രാജു.കെ എന്ന അടക്കരാജു (49) വിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

​കഴിഞ്ഞ മാസം 26-ന് രാത്രിയായിരുന്നു സംഭവം. കെട്ടിടത്തിലെ സെൻട്രലൈസ്ഡ് എസി’യോട് അനുബന്ധിച്ചുള്ളതും മുറികളിലേക്കുള്ളതുമായ 12-ഓളം കംപ്രസറുകളുടെ കോപ്പർ റോഡുകളും വയറുകളുമാണ് പ്രതി മുറിച്ചുകടത്തിയത്. കഴിഞ്ഞ മാസം 27-ന് ഹാളിൽ പരിപാടി ബുക്ക് ചെയ്തവർ എസി ഓൺ ചെയ്തപ്പോൾ പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്. 

തുടർന്ന് ഹോട്ടൽ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ​സ്ഥാപനത്തിൽ പ്രതി എത്തുന്നതും മോഷണ വസ്തുക്കളുമായി മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ തിരുവമ്പാടിയിൽ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Post a Comment

Previous Post Next Post