വൈത്തിരി: വയനാട് വൈത്തിരിയിൽ നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ-ഷാഹിദ ദമ്പതികളുടെ മകൾ ആയിഷ ഫത്തൂൽ (4) ആണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ മാതാവ് ഷാഹിദക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ലക്കിടി താസ ഹോട്ടലിന് സമീപമായിരുന്നു അപകടം.
കമ്പളക്കാട് വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞത്. പ്രദേശവാസികളും റെസ്ക്യു പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻതന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മേപ്പാടി ഡി.എം വിംസ് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.