കാക്കൂർ: കാക്കൂരിൽ കാർ ലോറിക്ക് പിന്നിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. കോഴി അവശിഷ്ടങ്ങൾ കയറ്റുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാരും, നരിക്കുനി ഫയർഫോഴ്സും കാക്കൂർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.