പനാജി: പ്രമുഖ ചലച്ചിത്രകാരൻ നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർത്ഥ പേര്.
ഇന്ത്യയിലെ ഏറ്റവും പ്രശംസ നേടിയ നടന്മാരിൽ ഒരാളാണ് നാനാ പടേക്കർ. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തിൽ ഹിന്ദി, മറാത്തി ചിത്രങ്ങളിൽ തന്റേതായ ശൈലിയിൽ ശ്രദ്ധേയനായി. പരിന്ദ, ക്രാന്തിവീർ, അബ് തക് ഛപ്പൻ, വെൽക്കം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ദങ്കാര്‍ പടേക്കറുടെയും സംഗണ പടേക്കറുടെയും മകനായി മഹാരാഷ്ട്രയിലെ മുരുദ് ജഞ്ജിറയിലാണ് ജനനം. പഠനകാലത്തു തന്നെ കോളജിലെ നാടകവേദികളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ബിരുദ പഠനത്തിന് ശേഷമാണ് പടേക്കര്‍ ഹിന്ദി ചലച്ചിത്രങ്ങളില്‍ സജീവമാകുന്നത്. 2013ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി അവാർഡുകൾ നേടി.
ചലച്ചിത്ര ജീവിതത്തിന് പുറമെ മഹാരാഷ്ട്രിയിലെ കർഷകരുടെ ദുരിതാശ്വാസത്തിനും അദ്ദേഹം സമയം കണ്ടെത്തി. 1999 ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുകയും സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഹോണററി ലഫ്റ്റനന്റ് കേണല്‍ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു.