Trending

ഗാന്ധിജയന്തി വാരാഘോഷം: സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി പാവണ്ടൂർ എച്ച്എസ്എസ് സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്.

കാക്കൂർ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സാമൂഹ്യ സേവന പ്രവർത്തനം നടത്തി.

കാക്കൂർ ടൗണിലെയും പാവണ്ടൂർ റോഡിലെയും ഗതാഗത സിഗ്നൽ ബോർഡുകൾ വിദ്യാർത്ഥികൾ വൃത്തിയാക്കി. പൊടിപിടിച്ച് അവ്യക്തമായിരുന്ന ബോർഡുകൾ വൃത്തിയാക്കിയതിലൂടെ യാത്രക്കാർക്കും ഏറെ പ്രയോജനമായി.

സ്കൗട്ട് മാസ്റ്റർമാരായ രഞ്ജിത്ത് ഉണ്ണികുളം, അഭിനവ്.കെ, ഗൈഡ് ക്യാപ്റ്റൻമാരായ ഷാഹിദ ടി.കെ, ഷീന.കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിലെ അംഗങ്ങൾ പങ്കെടുത്തു.

Post a Comment

Previous Post Next Post