Trending

കോഴിക്കോട് വെള്ളിമാടുകുന്നിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി; 5 പേർക്ക് പരിക്ക്.


കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അഞ്ചു പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 11.15 ഓടെ ലോ കോളജിന് മുന്നിലാണ് അപകടം.

ലോ കോളജിന് മുന്നിൽ സംസാരിച്ചു നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്കാണ് ഫിയറ്റ് കാർ ഇടിച്ചുകയറിയത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നതായും പോലീസ് പരിശോധനയിൽ കണ്ടെത്തിയതായുമാണ് പ്രാഥമിക വിവരം. അപകടത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

Post a Comment

Previous Post Next Post