Trending

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി.


തിരുവനന്തപുരം: കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ചനിലയിൽ. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയും കിളിമാനൂർ തട്ടത്തുമല സ്വദേശിയുമായ ആഷിക്കാണ് (23) മരിച്ചത്. ഇന്നലെ വൈകുന്നേരം നാലു മണിക്കാണ് ആഷിക് വീട്ടിൽ നിന്ന് കാറുമായി പുറത്തേക്ക് പോയത്. എന്നാൽ രാത്രിയായിട്ടും ആഷിക്ക് വീട്ടിൽ തിരിച്ചെത്തിയില്ല.

പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കല്ലമ്പലത്തെ ദേശീയപാതയ്ക്ക് അടുത്തുള്ള ഇടറോഡിൽ നിന്ന് ആഷിക്കിന്റെ കാർ പോലീസ് കണ്ടെത്തി. കാറിനുള്ളിൽ അബോധാവസ്ഥയിലായിരുന്ന ആഷിക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കാറിനുള്ളിൽ ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായും തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post