ഇന്ത്യയിലെ പ്രമുഖ ഭവന വായ്പ ധനകാര്യ സ്ഥാപനമായ എൽഐസി ഹൗസിങ് ഫിൻനാൻസ് ലിമിറ്റഡിൽ അപ്രന്റീസ് ഒഴിവുകളുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന വിധത്തിൽ 232 പേർക്ക് അവസരം ലഭിക്കും. വീട് വാങ്ങുന്നതിനും നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും ആവശ്യമായ ഭവന വായ്പകൾ നൽകുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന പ്രവർത്തനം. ഈ മേഖലയിൽ പ്രവർത്തി പരിചയം നേടുവാൻ ആഗ്രഹിക്കുന്ന ബിരുദധാരികളായ യുവാക്കൾക്ക് ഈ അവസരം പ്രയാജനപ്പെടുത്താവുന്നതാണ്. കേരളത്തിലും സംസ്ഥാന അതിർത്തിയോട് തൊട്ട സ്ഥലങ്ങളിലും ജോലി ചെയ്യാൻ സാധിക്കും എന്ന സൗകര്യവുമുണ്ട്. ഇതിനായുള്ള വിജ്ഞാപനം അനുസരിച്ച് നവംബർ 1 വരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്.
ഒഴിവുകൾ എവിടെയൊക്കെ?
ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിലായി ഒഴിവുകളിൽ കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലും അവസരമുണ്ട്. കൂടാതെ മംഗളൂരു, മൈസൂരു, ബംഗളൂരു, കോയമ്പത്തൂർ, നാഗർകോവിൽ, സേലം, വെല്ലൂർ, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിലും അവസരമുണ്ട്.
അപേക്ഷ യോഗ്യത.
ഒരു അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദം 01 - 10 -2026 ന് മുൻപ് നേടിയതായിരിക്കണം.
പ്രായം.
01.10.2026 തീയതി കണക്കാക്കി 20 നും 25 വയസ്സിനും ഇടയിലായിരിക്കണം.
തിരഞ്ഞെടുപ്പ് രീതി.
ഓൺലൈൻ എഴുത്ത് പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷ നവംബർ 7ന് നടക്കും. ഒബ്ജക്റ്റീവ് മാതൃകയിലുള്ള എഴുത്ത് പരീക്ഷയുടെ ദൈർഘ്യം 60 മിനിറ്റ് ആയിരിക്കും ആകെ മാർക്ക് 100. ഒരു മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ ഉണ്ടാകും. ജനറൽ/ഫിനാൻഷ്യൽ അവേർനസ്സ്, ജനറൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നീ നാല് വിഷയങ്ങളിൽ നിന്നും 25 വീതം ചോദ്യങ്ങൾ എന്ന രീതിയിലായിരിക്കും ചോദ്യപേപ്പർ ഘടന. പരീക്ഷയിൽ യോഗ്യത നേടിയവരെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിളിക്കും. ഇത് നവംബർ 15ന് നടക്കും.
മറ്റ് വിവരങ്ങൾ.
അപ്രന്റീസ് നിയമന കാലയളവ് ഒരു വർഷം ആയിരിക്കും. സ്റ്റൈപ്പന്റ് ആയി പ്രതിമാസം മെട്രോ നഗരങ്ങളിൽ 16,500 രൂപ ലഭിക്കും. മറ്റ് നഗരങ്ങളിൽ 14, 1,50 രൂപ. ഒരു തവണ അപ്രന്റീസായി ജോലി ചെയ്തവരെ വീണ്ടും സാധരണ നിലയിൽ പരിഗണിക്കാറില്ല.
അപേക്ഷ രീതി.
ഉദ്യോഗാർത്ഥികൾ ആദ്യം നാഷണൽ അപ്രന്റീസ് പോർട്ടലിൽ റജിസ്റ്റർ ചെയ്യണം (https://nats.education.gov.in). തുടർന്ന് അപേക്ഷിക്കുന്നതിനുള്ള വെബ്സൈറ്റ്: www.bfsissc.com Career Opportunities പേജ്. അപേക്ഷ ഫീസ് 800 രൂപ. നികുതി പുറമെ. വനിതകൾ 600 രൂപ. പട്ടിക/ ഭിന്നശേഷി വിഭാഗം 200 രൂപ. വിവരങ്ങൾക്ക്: https://beep.bfsissc.com അന്വേഷണങ്ങൾക്ക്: apprenticeship@bfsissc.com