Trending

താമരശ്ശേരിയിൽ ബുള്ളറ്റ് ബൈക്കിൽ ലോറിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.


താമരശ്ശേരി: താമരശ്ശേരി ദേശീയപാതയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കൽ അക്ഷയ് കുമാർ (25) ആണ് മരിച്ചത്. വ്യാഴാഴ്ച അർദ്ധരാത്രി 12 മണിയോടെ താമരശ്ശേരി വട്ടക്കുണ്ടിലായിരുന്നു അപകടം നടന്നത്.

താമരശ്ശേരി ഭാഗത്തുനിന്നും കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റിൽ ലോറി ഇടിച്ചായിരുന്നു അപകടം. അപകടത്തിന്റെ കാരണം വ്യക്തമല്ലായിരുന്നെങ്കിലും, മരം കയറ്റിവന്ന ലോറി സമീപത്തെ വേ ബ്രിഡ്ജിൽ നിന്ന് ബുള്ളറ്റിലിടിക്കുന്നത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പിന്നീട് കണ്ടെത്തി.

അപകടമുണ്ടാക്കിയ ലോറി നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അര മണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്ന അക്ഷയിനെ, ഇതുവഴിവന്ന മറ്റു യാത്രക്കാരാണ് 108 ആംബുലൻസിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്.

Post a Comment

Previous Post Next Post