ഓമശ്ശേരി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്ക്. പാമ്പിഴഞ്ഞപ്പാറ പള്ളത്ത് ഫൈസൽ (37), ഭാര്യ അലീഫാത്തിമ (32) എന്നിവർക്കാണ് പരിക്കേറ്റത്. തിരുവമ്പാടി-ഓമശ്ശേരി റോഡിൽ നീലേശ്വരം നടുക്കിൽ വെച്ച് ഇന്നലെ രാത്രി 7.30-ഓടെയായിരുന്നു അപകടം.
അപകടത്തിൽ ഫൈസലിന്റെ കൈകാലുകൾക്കും താടിയെല്ലിനും നെറ്റിക്കും പല്ലിനും പരിക്കേറ്റിട്ടുണ്ട്. അലീഫാത്തിമയ്ക്ക് കൈകാലുകൾക്കും പുറം ഭാഗത്തുമാണ് പരിക്ക്. പരിക്കേറ്റ ഇരുവരെയും മണാശ്ശേരിയിലെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.