Trending

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രത്യേക അറിയിപ്പ്.


ഉണ്ണികുളം: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ ഭാഗമായി 23 വാർഡുകളിൽ നിന്നും 24 വാർഡുകളാക്കി മാറ്റിയിട്ടുണ്ട്. പുതുക്കിയ വാർഡ് നമ്പർ പ്രകാരമുള്ള കെട്ടിട നമ്പർ 2026 സെപ്തംബർ 03 മുതൽ നിലവിൽ വന്നിട്ടുണ്ട്. പുതുക്കിയ കെട്ടിട നമ്പർ സംബന്ധിച്ച വിവരം എസ്എംഎസ് മുഖേന കെട്ടിട ഉടമസ്ഥരെ അറിയിച്ചിട്ടുണ്ട്. 

2026 സെപ്തംബർ 03 മുതൽ പുതുക്കിയ നമ്പറിലാണ് നികുതിയും, അനുബന്ധ സേവനങ്ങളും ലഭ്യമാവുക. ഇനിയങ്ങോട്ട് സമർപ്പിക്കുന്ന അപേക്ഷകളിൽ പുതുക്കിയ വാർഡ് നമ്പറും കെട്ടിട നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്/സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post