Trending

പെരിങ്ങളം വയൽ-നെരോത്ത് റോഡ്: വാഗ്ദാനങ്ങൾ ജലരേഖയായി, വീണ്ടും സമരത്തിനൊരുങ്ങി പ്രദേശവാസികൾ.


ഉണ്ണികുളം: നാളുകളായി ശോചനീയാവസ്ഥയിൽ തുടരുന്ന പെരിങ്ങളം വയൽ- നെരോത്ത് റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് വീണ്ടും സമരം ശക്തമാക്കാനൊരുങ്ങി പ്രദേശവാസികൾ.

നേരത്തെ പ്രദേശവാസികൾ നടത്തിയ ശക്തമായ ജനകീയ സമരത്തിനെ തുടർന്ന് റോഡിന്റെ ഇരു വശവും കോൺക്രീറ്റ് ചെയ്യാൻ പഞ്ചായത്തും കോൺട്രാക്ടറും തയ്യാറായിരുന്നു. എന്നാൽ ഈ പ്രവൃത്തിക്ക് ശേഷം "മഴ" കാരണം പറഞ്ഞ് നിർത്തിവെച്ച നിർമ്മാണ പ്രവർത്തനങ്ങൾ, മഴ മാറി നാളുകളായിട്ടും പുനരാരംഭിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അധികൃതരുടെയും കോൺട്രാക്ടറുടെയും ഈ അവഗണനക്കെതിരെയാണ് നാട്ടുകാർ വീണ്ടും ശക്തമായ സമരത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.

യാത്രാസൗകര്യം പൂർണ്ണമായി തടസ്സപ്പെട്ട റോഡിലൂടെയുള്ള വാഹനങ്ങളുടെ യാത്ര ദിവസേന അപകടഭീഷണി ഉയർത്തുകയാണ്. പ്രായമായവർക്കും രോഗികൾക്കും സ്കൂൾ കുട്ടികൾക്കും ഒരുപോലെ ദുരിതമായി മാറിയ ഈ പാതയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റോഡിന്റെ പണി അടിയന്തരമായി പൂർത്തിയാക്കി സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് തുടർസമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ഒരുങ്ങുകയാണ് പെരിങ്ങളം-നെരോത്ത് റോഡ് സംരക്ഷണ സമിതി.

Post a Comment

Previous Post Next Post