ബത്തേരി: ഓണം ബംമ്പർ ലോട്ടറി എടുത്ത് സമ്മാനം അടിക്കാത്തതിൻ്റെ പേരിൽ ലോട്ടറി വിൽപ്പനക്കാരിയെ കുത്തി പരിക്കേൽപിച്ചു. കേരള- തമിഴ്നാട് അതിർത്തി പ്രദേശമായ നമ്പ്യാർകുന്നിൽ പൂങ്കാവനം എന്ന പേരിൽ ലോട്ടറി കട നടത്തുന്ന വിനീത രാജേഷിനാണ് കുത്തേറ്റത്. സംഭവത്തിൽ തമിഴ്നാട് പാട്ടവയൽ സ്വദേശി ശിവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെ വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീതയെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് മുളക്പൊടി വിതറി പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു . ഓണം ബംമ്പർ ഉൾപ്പെടെ നിരവധി തവണ ലോട്ടറി എടുത്തെങ്കിലും സമ്മാനം ലഭിക്കാത്തതിൽ പ്രകോപിതനായാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം.