കുറ്റ്യാടി: കുറ്റ്യാടി നരിക്കൂട്ടുംചാലിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ബസ് യാത്രക്കാരെയും ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെയും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി പുറത്തെടുത്തത്. പരിക്കേറ്റവരെ കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്. വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.