ഉള്ളിയേരി: ഉള്ളിയേരി കന്നൂരിൽ വെൽഡിങ് ഷോപ്പിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. അറ്റകുറ്റപ്പണിക്കായി വെൽഡിങ് ഷോപ്പിൽ നിർത്തിയിട്ട മാരുതി എക്കോ കാറിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ 9.30 ഓടുകൂടിയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. കാർ പൂർണമായും ഷോപ്പിന് ഉൾവശവും അനുബന്ധ ഉപകരണങ്ങളും തീപിടുത്തത്തിൽ കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിൽ എസ്എഫ്ആർഒ ബിജു കെ.പി, എഫ്ആർഒമാരായ രതീഷ് കെ.എൻ, ജിനീഷ് കുമാർ പി.കെ, നിധി പ്രസാദ് ഇ.എം, ലിനീഷ് എം, അനസ്, രജിലേഷ് സി.എം, സുജിത്ത് എസ്.പി, ഹോംഗാർഡുമാരായ പ്രതീഷ്.ടി, സുധീഷ് സി.കെ, റിജേഷ് ആർ.ഐ എന്നിവർ ചേർന്നാണ് തീയണച്ചത്.