പേരാമ്പ്ര: കുറ്റ്യാടി പുഴയുടെ ചാനിയംകടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. പേരാമ്പ്ര ചേനോളി പരപ്പിൽ ഷൈജൽ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഒരാൾ പുഴയിൽ ചാടുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും പ്രദേശത്തുണ്ടായിരുന്ന മേപ്പയൂർ പൊലീസും ചേർന്ന് ഷൈജലിനെ വെള്ളത്തിൽ നിന്ന് കരയ്ക്കെത്തിച്ച് തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എറണാകുളത്തെ ഒരു സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഷൈജൽ. മുൻപ് പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവറായും പ്രവർത്തിച്ചിട്ടുണ്ട്.