Trending

കൂടത്തായിയിൽ വാഹനാപകടം; രണ്ടു പേർക്ക് പരിക്ക്.


താമരശ്ശേരി: താമരശ്ശേരി മുക്കം റോഡിൽ കൂടത്തായി പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാർ യാത്രികയായ പെരിന്തൽമണ്ണ സ്വദേശിനി മറിയ (52), ബൈക്ക് യാത്രികൻ എറണാകുളം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ തെറ്റായ ദിശയിൽ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു.

മറിയയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. ഇരുവരുടേയും പരിക്ക് സാരമുള്ളതാണ്.

Post a Comment

Previous Post Next Post