താമരശ്ശേരി: താമരശ്ശേരിയിൽ വ്യത്യസ്ത ഭാഗങ്ങളിൽ രണ്ടു പേർക്ക് പാമ്പ് കടിയേറ്റു. ഈങ്ങാപ്പുഴ കക്കാട് സ്വദേശി ആന്റണി, ചമൽ സ്വദേശി കുമാരൻ എന്നിവർക്കാണ് പാമ്പു കടിയേറ്റത്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ആന്റണിക്ക് ഇന്നലെ രാത്രി ഏഴരയോടെ വീട്ടുമുറ്റത്തു വെച്ചാണ് പാമ്പു കടിയേറ്റത്. ചുരുട്ട ഇനത്തിൽപെട്ട പാമ്പുകളാണ് ഇരുവരെയും കടിച്ചത്. ഇവരെ ആദ്യം താമരശ്ശേരി താലൂക്ക് ആപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടിച്ച പാമ്പുകളെ നാട്ടുകാർ പിടികൂടി പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു.