മടവൂർ: പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആരാമ്പ്രം ചോലക്കരത്താഴം വീറുംമ്പാൾ താമസിക്കും കണ്ണിച്ചാമ്പുറത്ത് അൻസാർ (35) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ഡങ്കിപ്പനിയെ തുടർന്ന് ഇഖ്റ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
പിതാവ്: അബ്‌ദുറഹ്മാൻ. മാതാവ്: ഫാത്തിമ. ഭാര്യ: മുഹ്സിന. മക്കൾ: ആയിഷ സൻഹ, ആയിഷ അൻഹ. സഹോദരങ്ങൾ: ആയിഷ, ജാബിർ, നൗഫൽ, നജ്മുദ്ധീൻ, ഹസീന.
മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 5.15ന് തെക്കെ തൊടുകയിൽതാഴം ജുമാ മസ്ജിദിലും, 5.30ന് താന്നിയാടൻകുന്ന് ജുമാ മസ്ജിദിലും.