Trending

മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം; 22കാരൻ കസ്റ്റഡിയിൽ.


കോഴിക്കോട്: മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമം. സംഭവത്തിൽ ഇരുപത്തിരണ്ടുകാരൻ പോലീസ് പിടിയിൽ.

ആശുപത്രിയിലെ 203-ാം നമ്പർ വാർഡിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായി ഉപയോഗിക്കാവുന്ന ശുചിമുറിയിൽ നിന്ന് മുകളിലൂടെ തൊട്ടടുത്ത ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താനാണ് യുവാവ് ശ്രമിച്ചത്.

രോഗിയായ പിതാവിന് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു കസ്റ്റഡിയിലായ യുവാവ്. ഈ സമയം ശുചിമുറിയിലുണ്ടായിരുന്ന, മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ, മൊബൈൽ ഫോൺ കണ്ട് വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ രേഖാമൂലമുള്ള പരാതി ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post