Trending

അരീക്കോട് നിയന്ത്രണം നഷ്ടപ്പെട്ട എയർ കംപ്രസ്സർ 110 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.


മലപ്പുറം: അരീക്കോട് ഊർങ്ങാട്ടിരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട എയർ കംപ്രസ്സർ 110 അടി താഴ്ചയുള്ള കോറിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൂരങ്കല്ല് വെറ്റിലപ്പാറയിൽ പ്രവർത്തിക്കുന്ന ചെറുപാറ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിലെ എയർ കംപ്രസ്സറാണ് പ്രവർത്തിച്ചു കൊണ്ടിരിക്കെ നിയന്ത്രണം നഷ്ടപ്പെട്ട് 110 അടി താഴ്ചയും 50 അടി ഉയരത്തിൽ വെള്ളവുമുള്ള കോറിയിലേക്ക് മറിഞ്ഞത്. അപകടത്തിൽ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉനൈസ് (36) ആണ് മരിച്ചത്.

രക്ഷപ്പെടാനായി അവിടെ ഉണ്ടായിരുന്നവർ പൈപ്പുകളും മറ്റും യുവാവിന് ഇട്ടു കൊടുത്തെങ്കിലും പിടിച്ചുനിൽക്കാൻ കഴിയാതെ വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. വിവരമറിഞ്ഞ് മുക്കത്ത് നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സംഭവത്തെത്തി തിരച്ചിൽ ആരംഭിച്ചു. രണ്ടര മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post