Trending

ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി മരിച്ചു.


കൊച്ചി: ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്ത് വീട്ടിൽ ലിജു-എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം (2) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഒരാഴ്ച‌ മുൻപാണ് അപകടം നടന്നത്. കുളിമുറിയിൽ കുളിപ്പിക്കാനായി വച്ചിരുന്ന ചൂടുവെള്ളം നിറഞ്ഞ ബക്കറ്റിൽ അമ്മ മാറിയ സമയത്തു കുട്ടി പിടിക്കുകയും, ബക്കറ്റ് അബദ്ധത്തിൽ മറിഞ്ഞ് ദേഹത്തേക്ക് വീണ് പൊള്ളലേൽക്കുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും പിന്നീട് അണുബാധയുണ്ടാവുകയായിരുന്നു.

Post a Comment

Previous Post Next Post