Trending

അത്തോളിയിൽ കാർ ബൈക്കിലിടിച്ച് ഉള്ളിയേരി സ്വദേശിക്ക് ഗുരുതരപരിക്ക്.

അത്തോളി: അത്തോളിയിൽ ബൈക്കിൽ കാറിടിച്ച് ഉള്ളിയേരി സ്വദേശിയായ യുവാവിന് പരിക്ക്. അത്തോളി കുടക്കല്ലിന് സമീപം ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. ഉള്ളിയേരി പൊയിൽത്താഴം ചെട്ട്യാംങ്കണ്ടി ശാലു പ്രസാദ് (31) നാണ് പരിക്കേറ്റത്.

കോഴിക്കോട് നിന്നും ഉളളിയേരിയിലേക്ക് പോവുകയായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്കും ഉളളിയേരി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

അത്തോളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് അല്പനേരം ഗതാഗത തടസ്സം നേരിട്ടിരുന്നു. ഇതേ സ്ഥലത്ത് ഒന്നര വർഷം മുൻപ് കാവുന്തറ സ്വദേശിയായ വീട്ടമ്മ റോഡപകടത്തിൽ മരിച്ചിരുന്നു. ഇവിടെ സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post