കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. കുറുമോറ്റുമ്മല്‍ ഷഹൽ ഷാ (17) ആണ് മരിച്ചത്. പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിലാണ് അപകടം.
കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഷഹൽ. കുളിക്കുന്നതിനിടെ പെട്ടെന്ന് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടനെ തന്നെ കൂട്ടുകാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് വിട്ടുനൽകും