Trending

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശി ഷാര്‍ജയില്‍ മരിച്ചു.


ദുബൈ: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് കുറ്റ്യാടി സ്വദേശി യുഎഇയിലെ ഷാര്‍ജയില്‍ മരിച്ചു. കുറ്റ്യാടി ചെറിയകുമ്പളം ആര്‍.പി നവാസാണ് (50) മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഷാര്‍ജ ഖാസിമിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഷാര്‍ജയില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു നവാസ്. 

ഭാര്യ: ഹസീന. മക്കള്‍: നിജാസ്, ഫാത്തിമ, ഫാദിയ, നദ നസ്‌വിന്‍. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.

Post a Comment

Previous Post Next Post