Trending

കോഴിക്കോട് വെള്ളിപറമ്പിൽ ലഹരിക്കടിമയായ മകൻ അച്ഛനെ അടിച്ചുകൊന്നു.


കോഴിക്കോട്: കോഴിക്കോട് പെരുവയൽ വെള്ളിപറമ്പിൽ ലഹരിക്കടിമയായ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. മകൻ അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് വീട്ടിലെത്തി മകൻ അഭിരാമിനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post