Trending

പ്രമുഖ യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു.

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി എന്ന വടക്കേ പീടിയേക്കൽ സ്വാലിഹ് (36) അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയിൽ സ്വാലിഹ് നേരിട്ടാണ് എത്തിയത്. ഉച്ചയോട് കൂടി അസുഖം കൂടിയതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശിയാണ്. ഭിന്നശേഷിക്കാരനായ സ്വാലിഹ് തന്‍റെ ശാരീരിക അവശതകൾക്കിടയിലും വിഡിയോകൾ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. വലിയ സൗഹൃദ വലയത്തിനും കൂടി ഉടമയായിരുന്നു സ്വാലിഹ്. ഖബറടക്കം ഇന്ന് രാത്രി എട്ടിന് വടക്കുമ്പുറം പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 

പരേതനായ പരീക്കുട്ടി എന്ന ബാവ ഹാജിയുടെയും പരേതയായ മൂർക്കത്ത് നഫീസയുടെയും മകനാണ്. ചാവക്കാട് സ്വദേശിനി ജസീലയാണ് ഭാര്യ. മക്കൾ: ഫാത്തിമ സഫിയ, മുഹമ്മദ്‌ മിസ്ബാഹ്. സഹോദരങ്ങൾ: അബ്ദുനാസർ, ഫാത്തിമ സുഹറ, സലീന (പരേത), മുഹ്‌സിന.


Post a Comment

Previous Post Next Post