Trending

ഒബിസി വിഭാഗത്തിലെ വിദ്യാർത്ഥിനികൾക്ക് പ്രത്യേക ധനസഹായം.


കോഴിക്കോട്: സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽപ്പെട്ട സർക്കാർ, സർക്കാർ മെഡിക്കൽ അനുബന്ധ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന, മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥികളായ പെൺകുട്ടികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രത്യേക ധനസഹായം അനുവദിക്കും. ഇതിനായി അപേക്ഷ ക്ഷണിച്ചു.

നടപ്പ് വർഷത്തെ അപേക്ഷകൾ സെപ്റ്റംബർ 15 വരെ ഇ-ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് പോർട്ടൽ വഴിയാണ് സമർപ്പിക്കേത്. പദ്ധതിയുടെ മാനദണ്ഡങ്ങൾ സംബന്ധിച്ച സർക്കുലർ egrantz.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്. കോഴിക്കോട്: 0495-2377786.

Post a Comment

Previous Post Next Post