Trending

വിവാഹത്തിന് മാസങ്ങൾ മാത്രം; പ്രതിശ്രുതവധുവിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കിയ നിലയിൽ.


കാസർകോട്: വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എറണാകുളത്ത് ജോലി ചെയ്തുവരികയായിരുന്ന കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമലിനെ (26) യാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കർണാടകയിലെ താമസസ്ഥലത്ത് സഹപ്രവർത്തക കാസർകോട് പൂച്ചക്കാട് സ്വദേശിനിയായ പി. അനുശ്രീയെ (25) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കിഴക്കേക്കരയിലെ തയ്യിൽ വീട്ടിൽ ചന്ദ്രന്റെയും റീനയുടെയും മകളായ അനുശ്രീ കർണാടകയിലെ ഉൻസൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു.

അനുശ്രീയും അമലും തമ്മിലുള്ള വിവാഹം ഡിസംബർ 26ന് നടത്താൻ നിശ്ചയിച്ചതായിരുന്നു. വിവാഹത്തിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഇരുവരുടെയും ദാരുണാന്ത്യം. മരണകാരണത്തെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. അനുശ്രീയുടെ മരണത്തിന് പിന്നാലെ അമലിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post