കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വകാര്യ ക്ലിനിക്കിലെ ഇൻവെർട്ടറിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. പെരുവട്ടൂർ സ്വദേശി സുനിൽ കുമാർ (49) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30-ഓടെ കൊയിലാണ്ടി എൽഐസി ഓഫീസിന് മുൻവശം പ്രവർത്തിക്കുന്ന 'ലോയൽ’ എന്ന ക്ലിനിക്കിലായിരുന്നു അപകടം.
ഇൻവെർട്ടറിൽ നിന്ന് വൈദ്യുതാഘാതമേറ്റ ഉടൻ തന്നെ സുനിൽ കുമാറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോയൽ ക്ലിനിക്കിന്റെ പങ്കാളികളിൽ ഒരാളാണ് മരിച്ച സുനിൽകുമാർ. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.