ബാലുശ്ശേരി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ "നന്മ" ബാലുശ്ശേരി മേഖലാ കമ്മിറ്റി ഫോക്ക് ലോർ ദിനാചരണം പനങ്ങാട് എയുപി സ്കൂളിൽ വെച്ച് കലാമണ്ഡലം സത്യവ്രതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രദീപ്കുമാർ കറ്റോട് സ്വാഗതം പറഞ്ഞു. ജയപ്രകാശ് നന്മണ്ട അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എം. ഭരതൻ (ഫോക്ക് ലോർ മലയാള സർവ്വകലാശാല) മുഖ്യപ്രഭാഷണം നടത്തി.
നന്മ ജില്ലാ പ്രസിഡണ്ട് ഷിബു മുത്താട്ട്, ഹരീന്ദ്രനാഥ് ഇയ്യാട്, രാധാകൃഷ്ണൻ ഒള്ളൂർ, ബാബു പാലോളി, എന്നിവർ സംസാരിച്ചു. തെയ്യം കലാകാരൻ രാജീവൻ പുത്തലത്തിനെ ആദരിച്ചു. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറി.
Tags:
LOCAL NEWS