Trending

ചിങ്ങമാസ പൂജ; ശബരിമല നട ഇന്ന്‌ തുറക്കും.


പത്തനംതിട്ട: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന്‌ തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. തുടർന്ന്‌ പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ചിങ്ങം ഒന്നായ തിങ്കളാഴ്ച രാവിലെ അഞ്ചിന്‌ ദർശനത്തിനായി നട തുറക്കും.

ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പും തിങ്കളാഴ്ച നടക്കും. ഉഷപൂജയ്ക്ക്‌ ശേഷമാണ് ഉൾക്കഴകത്തെ തെരഞ്ഞെടുക്കുക. മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുന്നയാളാണ് ഉൾക്കഴകം. പമ്പ ഗണപതി ക്ഷേത്രം മേൽശാന്തി തെരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കും.

നടയടക്കും വരെ ദീപാരാധനയ്‌ക്കു ശേഷം പതിനെട്ടാം പടിയിൽ പടിപൂജ നടക്കും. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന്‌ നടയടയ്ക്കും. ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി 24ന് നട വീണ്ടും തുറക്കും. ചിങ്ങമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന തീർത്ഥാടകർ വെർച്വൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ബുക്ക്‌ ചെയ്യണം.

Post a Comment

Previous Post Next Post