Trending

ഓണം സ്പെഷ്യൽ ഡ്രൈവ്; കൂട്ടാലിടയിൽ വിദേശ മദ്യവുമായി യുവാവ് പിടിയിൽ.


ബാലുശ്ശേരി: കൂട്ടാലിടയിൽ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കൂട്ടാലിട സ്വദേശി ഓച്ചുമ്മൽ വീട്ടിൽ രതീഷ് (45) ആണ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ബാലുശ്ശേരി എക്സൈസ് നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി കൈവശം വച്ച് സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടിയത്. ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡിൽ ശ്രീശക്തി ടയേർസ് എന്ന സ്ഥാപനത്തിന്റെ മുൻവശത്ത് വെച്ച് ഇന്നലെ രാത്രി 9.35 ഓടെയാണ് ഇയാൾ പിടിയിലായത്.

ബാലുശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രതീഷ് ചന്ദ്രൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ ഷൈജു.കെ, പ്രകാശൻ എ.കെ, സിവിൽ എക്സൈസ് ഓഫീസർ ജിഷ്ണു പി.കെ, വുമൺ സിവിൽ എക്സൈസ് ഓഫീസർ ജിജി.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനു രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post