എളേറ്റിൽ: മുന്നര പതിറ്റാണ്ടു കാലം കേരളത്തിന് അകത്തും പുറത്തും മാതൃകാ ദർസിലൂടെ ധാരാളം പണിതൻമാരെ സമൂഹത്തിന് സമർപ്പിച്ച പ്രസിദ്ധ പണ്ഡിതനും ജില്ലാ മുശാവറ അംഗവുമായിരുന്ന എളേറ്റിൽ ഇ.കെ അബൂബകർ മുസ്ലിയാർ (ന:മ) പതിനാലാമത് അനുസ്മരണവും ദിക്റ് മജ്ലിസും എളേറ്റിൽ ഏനം കുന്നുമ്മൽ നടന്നു.
വി.എം റഷീദ് സഖാഫിയുടെ നേതൃത്വത്തിൽ സിയാറത്തോടെ ആരംഭിച്ച പരിപാടിയിൽ അബ്ദുൽ അസീസ് സഖാഫി എളറ്റിൽ അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് ടി.കെ അബ്ദുർറഹ്മാൻ ബാഖവി മടവൂർ ഉൽഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും യൂനുസ് സഖാഫി വാരാമ്പറ്റ അനുസ്‌മണ പ്രഭാഷണവും നടത്തി. അബ്ദുൽ മജീദ് സഖാഫി മങ്ങാട് സ്വാഗതവും, ജഅ്ഫർ സഅദി എളറ്റിൽ നന്ദിയും പറഞ്ഞു.
Tags:
LOCAL NEWS