Trending

ഓട്ടോയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.


മുക്കം: മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുക്കം തച്ചോട്ടിൽ ആമിനക്കുട്ടിയാണ് (78) മരിച്ചത്. വ്യാഴാഴ്ച രാവിലെ മുക്കം അഭിലാഷ് ജങ്ഷന് സമീപം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. ഓട്ടോ ഇടിച്ചു തെറിച്ചുവീണ ആമിനക്കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മുക്കം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Post a Comment

Previous Post Next Post