Trending

പുറത്തുവന്ന വാർത്തകൾ തെറ്റ്; അത് സുകുമാരക്കുറുപ്പല്ല!


തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ലെന്നും ഇപ്പോഴും ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്നുള്ള തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ വസ്തുതാ വിരു​ദ്ധം. സുകുമാരക്കുറുപ്പ് എന്ന തരത്തിൽ ഫോട്ടോയുൾപ്പെടെ ചില മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. എന്നാൽ ആ ഫോട്ടോ സുകുമാരക്കുറിപ്പിൻ്റേത് അല്ലെന്നാണ് സ്ഥിരീകരണം.

പ്രചരിച്ച ഫോട്ടോയിൽ കാണുന്ന വ്യക്തി വടക്കാഞ്ചേരി കുരുമത്ര സ്വദേശി ദാമോദര മേനോനാണ്. ഇതു സംബന്ധിച്ച പ്രതികരണവുമായി ഫോട്ടോയിൽ കാണുന്ന ദാമോദ​ര മേനോൻ്റെ ബന്ധു രം​​ഗത്തുവന്നു. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെ വെച്ച് വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. തെറ്റായ വിവരം നൽകിയതിനെതിരെ നിയമന നടപടിക്ക് ഒരുങ്ങുകയാണ് കുടുംബം. ഇതോടെ ചില മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങളാണ് പൊളിഞ്ഞു വീണത്.

ഇന്നലെ കേസ് അവസാനിപ്പിക്കുന്നതായി ക്രൈംബ്രാഞ്ച് വിവരം പുറത്തുവിട്ടിരുന്നു. മരിച്ചുകാണും എന്ന അനുമാനത്തിലാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതിന് പിന്നാലെയാണ് സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ലെന്ന തരത്തിൽ വ്യാജ ഫോട്ടോ ഉൾപ്പെടെയുള്ള വാർത്തകൾ പുറത്തുവന്നത്. എന്നാൽ ചിത്രം കുറുപ്പിൻ്റേതല്ലെന്ന വിവരം പോലീസും സ്ഥിരീകരിച്ചു. ഡിവൈഎസ്പി ദാമോദര മേനോൻ്റെ വീട്ടിലെത്തിയിരുന്നു.

Post a Comment

Previous Post Next Post