Trending

തോട്ടിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി നീറാട് ഭാഗത്ത് വീടിന് സമീപത്തെ തോട്ടിൽ വീണ് നാലുവയസ്സുകാരൻ മരിച്ചു. കൊണ്ടോട്ടി വില്ലേജിലെ ഏഴാം വാർഡിൽ മേലേപറമ്പ് മുഹമ്മദ് ആദം ഐമൻ (4) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. കണ്ണപ്പംതൊടി ഹമീദിന്റെ മകനായ ആദം ഐമൻ തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒഴുക്കിൽപ്പെട്ട കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചതായാണ് വിവരം. അപകടസമയത്ത് മറ്റൊരു കുട്ടിയും ഒപ്പമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കുട്ടിക്കായി പ്രദേശവാസികളും അധികൃതരും ചേർന്ന് തോട്ടിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് കുട്ടിയെ കണ്ടെത്തി സുരക്ഷിതമായി രക്ഷപ്പെടുത്തി. മരിച്ച കുട്ടിയുടെ മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post