Trending

കാക്കൂര്‍ കാക്കൂപ്പറമ്പത്ത് മുഹമ്മദ് ഹാജി നിര്യാതനായി.


കാക്കൂര്‍: റിട്ട. കേരള പോലീസ് ഉദ്യോഗസ്ഥനും കാക്കൂര്‍ മഹല്ല് കാരണവരുമായിരുന്ന കാക്കൂപ്പറമ്പത്ത് മുഹമ്മദ് ഹാജി (88) നിര്യാതനായി. നരിക്കുനി ബൈത്തുൽ ഇസ്സ: ജനറൽബോഡി മെമ്പറായിരുന്നു. ഭാര്യ: പരതേതയായ സഫിയ ഹജ്ജുമ്മ. മക്കള്‍: യൂസഫ് (കേരള മുസ്‌ലിം ജമാഅത്ത് കാക്കൂര്‍ യൂനിറ്റ് ഫിനാന്‍സ് സെക്രട്ടറി), സക്കരിയ്യ, സിദ്ദീഖ്, അബ്ദുല്‍ വഹാബ്, പരേതനായ അബ്ദുല്‍ ജബ്ബാര്‍, സുഹറ വള്ളിയോത്ത്. മരുമക്കള്‍: ടി. മുഹമ്മദ് മാസ്റ്റര്‍ വള്ളിയോത്ത് (റിട്ട. അധ്യാപകന്‍ കാക്കൂര്‍ എഎല്‍പി സ്‌കൂള്‍, എന്‍സിപി സംസ്ഥാന കമ്മറ്റിയംഗം), ലൈല കിനാലൂര്‍, റസീന നടുവണ്ണൂര്‍, ഷാഹിന വടകര, തസ്‌നി കിഴക്കോട് കടവ്, നൗഷിദ പൂനത്ത്.

മയ്യിത്ത് നിസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കാക്കൂര്‍ ജുമാ മസ്ജിദില്‍.

Post a Comment

Previous Post Next Post