Trending

വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; 133 പേരിൽ നിന്നായി തട്ടിയത് കോടികൾ.


കൂടരഞ്ഞി: കൂടരഞ്ഞിയിൽ വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. പന്തീരങ്കാവിൽ പ്രവർത്തിച്ചിരുന്ന ‘ഫ്ലൈഗൻ ഓവർസീസ്’ സ്ഥാപനത്തിന്റെ ഉടമകളായ കൂടരഞ്ഞി കൂമ്പാറ പുഷ്പഗിരി സ്വദേശികളായ സഹോദരങ്ങൾക്കെതിരെയാണ് പരാതി.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ള 133 പേരാണ് തട്ടിപ്പിനിരയായതെസാണ് വിവരം. ജീവിതസമ്പാദ്യവും കടം വാങ്ങിയ പണവും നൽകിയവരിൽ പലർക്കും വാഗ്ദാനം ചെയ്ത പോളണ്ട് വിസ ലഭിച്ചില്ലെന്നാണ് ആരോപണം. ഇന്നലെ പുഷ്പഗിരിയിൽ എത്തിയ ഇരകൾ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നഷ്ടപ്പെട്ട പണം തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.

പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് നീതി ലഭ്യമാക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. പ്രതികളുടെ ചിത്രവും ‘നാട്ടുകാരെ സൂക്ഷിക്കുക, ഇവർ കോടികളുടെ തട്ടിപ്പുകാരാണ്’ എന്ന മുന്നറിയിപ്പ് അടങ്ങിയ നോട്ടീസുകൾ പ്രതിഷേധക്കാർ പ്രദേശവാസികൾക്ക് വിതരണം ചെയ്തു.

Post a Comment

Previous Post Next Post